പട്ടത്തിപാറ വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര നമ്മുടെ തൃശ്ശൂരിലെ മണ്ണുത്തിയിൽ നിന്നും വെറും 12 കിലോമീറ്റർ ആണ് പട്ടത്തിപാറയിലേക്ക്. നഗരത്തിലെ തിരക്കുകളിൽ നിന്നും അല്പം മാറി കാടിൻറെ പ്രശാന്തസൗന്ദര്യം ആസ്വദിക്കുവാൻ സാധിക്കുന്ന നല്ല ഒരു ഇടമാണ് ഏകദിന ട്രിപ്പ് പ്ലാൻ ചെയ്യുന്ന ചെയ്യുന്നവർക്ക് നല്ലൊരു ഇടമാണ് ഇവിടെ പ്രവേശനഫീസ് മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോ ഒന്നും തന്നെ ഇല്ല അതുകൊണ്ടുതന്നെ അവനവന് സുരക്ഷാ അവനവൻ തന്നെ. പോകുന്ന വഴിയിൽ കുറച്ചുദൂരം ഓഫ് റോഡ് അനുഭവം ഉണ്ടാകും അധികം ഗ്രൗണ്ട് ക്ലിയറൻസ് ഇല്ലാത്ത വാഹനങ്ങൾ ആണെങ്കിൽ ടാറിട്ട റോഡ് തീരുന്നിടത്ത് പാർക്ക് ചെയ്തു കൊണ്ട് നടക്കുന്നതാണ് നല്ലത്. കാട്ടിലേക്ക് ശ്രദ്ധിക്കുകയാണെങ്കിൽ ചെറു മൃഗങ്ങളെയും പക്ഷികളെയും മറ്റും കാണുവാൻ സാധിക്കും. രാവിലെ തന്നെ അവിടെ എത്തുകയാണെങ്കിൽ ഉച്ചയോടു കൂടി അവിടെ നിന്നും തിരിച്ചാൽ അതിരപ്പിള്ളി,ചാർപ്പ വെള്ളച്ചാട്ടം കൂടി യാത്രയിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്. പോകുന്നവരോട് ഒരു അപേക്ഷ ഇപ്പോൾ അവിടം പരിശുദ്ധമാണ് ദയവുചെയ്ത് നിങ്ങൾ പോകുമ്പോൾ ഭക്ഷണം കഴിച്ച പ്ലാസ്റ്റിക് പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും മദൃകുപ്പികളും അവിടെ വലിച്ചെറിഞ്ഞ് മലിനമാക്കരുത്. നമ്മൾ യാത്ര പോകുന്ന ഓരോ സ്ഥലത്തിന്റെയും പരിശുദ്ധി നിലനിർത്താൻ നമ്മളോരോരുത്തരും ബാധ്യസ്ഥരാണ് നമ്മൾ വന്ന വഴിയെ നമ്മുടെ തലമുറയ്ക്കും വരേണ്ടതാണ് ഓർമ്മപ്പെടുത്തുന്നു. Route ;തൃശ്ശൂരിൽ നിന്നും നേരെ മണ്ണുത്തി. മണ്ണുത്തിയിൽ നിന്നും മാടക്കത്തറ സബ്സ്റ്റേഷനിൽ വഴി ആൽത്തറ കഴിഞ്ഞ് പട്ടത്തിപ്പാറ എസ്എൻഡിപിയുടെ ഓഫീസ് മുന്നിലൂടെ വീണ്ടും മുന്നോട്ടുപോയി ടാറിട്ട റോഡ് അവസാനിക്കുന്ന ഇടം മുതൽ റബർതോട്ടം ആണ് അതിന് ഉൾ വശത്തിലൂടെ മുന്നോട്ടു പോകുന്തോറും ചെളിനിറഞ്ഞ റോഡ് ആണ് അത് വഴി ആണ് പോകേണ്ടത്. കൂടാതെ പലയിടങ്ങളിൽ നിന്നും ഈ വെള്ളച്ചാട്ടത്തിലേക്കുള്ള ചെറു വഴികളുണ്ടെന്നാണ് മനസിലാക്കാൻ സാധിച്ചത്. Traveler 👣🌍💚 #yathra_vazhikal #yathrika #yathrikan #kozhikoden #keralagodsowncountry #keralamoody #keralagram #keralaphotography #malluwood #mallugram #malappuram #kozhikoden #wayanadgram #idukki_midukki #idukki_midukki #idukki_gram #idukkivibes #kochi #kollam #kottayam ----------------------------------------------------------------- Follow and Support @sbtrendzonline 🛒 Online Shopping | Best Offers | Top Selling | Free Shipping | Free COD | Free Return 100% @ http://bit.ly/2VUeG9J ---------------------------------------------------------------- #SBTRENDZONLINE #sbtrendz #onlineshopping
via SB TrendZ Fashion Boutique http://bit.ly/2X3vb3N http://bit.ly/2I2hOce
No comments:
Post a Comment